അച്ഛന്‍ മകനുനേരെ നിറയൊഴിച്ചു


രാജാക്കാട്- ഇടുക്കി സൂര്യനെല്ലിയില്‍ അച്ഛന്‍ വെടിവെച്ചതിനെ തുടര്‍ന്ന്  പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനിടെ സൂര്യനെല്ലി സ്വദേശി അച്ചന്‍കുഞ്ഞാണ് മകന്‍ ബിനുവിനുനേരെ നിറയൊഴിച്ചത്. ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് പോലീസ് കണ്ടെടുത്തു. അച്ചന്‍കുഞ്ഞ് ഒളിവിലാണ്.
ഇളയ മകന്റെ ഭാര്യയുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് അച്ചന്‍കുഞ്ഞിനെ തോക്കെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു. അയല്‍വാസികളാണ് ബിനുവിനെ ആശുപത്രിയിലെത്തിച്ചത്.

Latest News