കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ദോഹയില്‍

ദോഹ- കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ദോഹയിലെത്തി. ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചു അദ്ദേഹം പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തര്‍ പെട്രോളിയം പ്രസിഡന്റും ഊര്‍ജ കാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അല്‍കാബിയുമായും മന്ത്രിയും സംഘം കൂടിക്കാഴ്ച നടത്തി.
ഊര്‍ജം, പ്രകൃതി വാതകം എന്നീ മേഖലകളിലെ സഹകരണം  സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടത്തിയത്. ദോഹയിലെ എണ്ണ, വാതക വ്യവസായ കമ്പനി സി.ഇ.ഒമാര്‍, സീനിയര്‍ എക്‌സിക്യൂട്ടീവുമാര്‍ എന്നിവരുമായും മന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതര ഗള്‍ഫ് രാജ്യങ്ങളിലും ധര്‍മേന്ദ്ര പ്രധാന്‍ എത്തുന്നുണ്ട്.

 

Latest News