ഐശ്യര്യ റായ് കണ്ണീരോടെ മടങ്ങി 

പട്‌ന-വിവാഹമോചന ഹര്‍ജി നല്‍കിയതിനു പിന്നാലെ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മരുമകളായ ഐശ്യര്യ റായ് സ്വന്തം വീട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച കണ്ണീരോടെയാണ് തേജ്പ്രതാപ് യാദവിന്റെ ഭാര്യ റാബ്രി ദേവിയുടെ വീടു വിട്ടിറങ്ങിയതെന്നാണ് ബിഹാറില്‍ നിന്നുള്ള മാധ്യമങ്ങള്‍   റിപ്പോര്‍ട്ട് ചെയ്തു. 
 വിവാഹം കഴിഞ്ഞ ്ഏതാനും മാസങ്ങള്‍ക്കു ശേഷം ഇരുവര്‍ക്കുമിടയില്‍ വഴക്ക് ആരംഭിച്ചെങ്കിലും  റാബ്രി ദേവിയുടെ വീട്ടില്‍ തന്നെയായിരുന്നു ഐശ്യര്യയും താമസിച്ചിരുന്നത്. ഇതിനിടെ തേജ് പ്രതാപ് യാദവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.  വെള്ളിയാഴ്ച പിതാവ് ചന്ദ്രികാ റായിയുടെ കാറിലാണ് ഐശ്യര്യ സ്വന്തം വീട്ടിലേക്കു മടങ്ങിയത്. തേജ് പ്രതാപ് യാദവ് മയക്കു മരുന്നിന് അടിമയാണെന്ന ആരോപണവുമായി ഐശ്വര്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഗര്‍ഹിക പീഡന നിരോധന നിയമ പ്രകാരമുള്ള സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.  
വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ്  തേജ് മയക്കുമരുന്നിന് അടിമയാണെന്ന പരാതിയുമായി ഐശ്വര്യ രംഗത്തെത്തിയത്.

Latest News