പ്രമുഖ മലയാളി വ്യവസായികള്‍ക്ക് 10 വര്‍ഷ ഗോള്‍ഡ് കാര്‍ഡ് വിസ

ഷാര്‍ജ- ഓട്ടോമൊബൈല്‍ മേഖലയിലെ പ്രമുഖ സ്ഥാപനമായ ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ മത്തായി,  മനാഫ് ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ വി. അബു അബ്ദുല്ല എന്നിവര്‍ക്ക് 10 വര്‍ഷത്തെ 'ഗോള്‍ഡ് കാര്‍ഡ്' വിസ ലഭിച്ചു. യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആണ് വീസ അനുവദിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ ആദ്യം മുതലാണ് യു.എ.ഇയില്‍ നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡ് വിസ അനുവദിച്ചു തുടങ്ങിയത്. 37 വര്‍ഷത്തിലധികമായി യു.എ.ഇയുടെ ഓട്ടോമൊബൈല്‍ മേഖലയില്‍ സജീവ സാന്നിധ്യമാണ് ധന്യ ഗ്രൂപ്പ്. ഗള്‍ഫിലെ സാമൂഹിക സാസ്‌കാരികവ്യാപാര മേഖലകളിലും സജീവ സാന്നിധ്യമുള്ള വ്യക്തിയാണ് ജോണ്‍ മത്തായി.
കപ്പല്‍ നിര്‍മാണത്തിനും എണ്ണ,–പ്രകൃതി വാതക മേഖലകളിലും നിര്‍മാണ രംഗത്തു ഉപയോഗിക്കുന്ന രാജ്യാന്തര ബ്രാന്‍ഡുകളുടെയും വെല്‍ഡിംഗ് മെറ്റീരിയലുകളുടെയും യന്ത്രങ്ങളുടെയും  ഗള്‍ഫ് മേഖലയിലെ മുന്‍നിര വിതരണക്കാരാണു മനാഫ് ട്രേഡിംഗ്. കൂടാതെ ആര്‍കൈഡ് എക്യുപ്‌മെന്റ്‌സ് അബൂദാബി, വെല്‍ടെക് ജബല്‍ അലി ദുബായ്, വെല്‍ടെക് ഖത്തര്‍, മെക്സ്റ്റാര്‍ എക്യൂപ്‌മെന്റ്‌സ് സൗദി, വീപീസ് ഇന്ത്യ ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങളുടെയും  മേധാവിയാണ് അബു അബ്ദുല്ല.

 

Latest News