Sorry, you need to enable JavaScript to visit this website.

ഒമാനില്‍ കാറപകടത്തില്‍ ഹൈദരാബാദി കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

മസ്‌കത്ത്- ഒമാനിലെ ഹൈമക്കടുത്ത് ഹൈദരാബാദി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് മൂന്നു പേര്‍ മരിച്ചു. കുടുംബനാഥന്‍ ഗഊസുല്ല ഖാന്‍, ഭാര്യ ഐഷ സിദ്ദീഖി, മകന്‍ ഹംസ സിദ്ദിഖി എന്നിവരാണ് മരിച്ചത്. മകള്‍ ഹാനിയക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ നിസ്‌വ ആശുപത്രിയിലാണ്.
ദുബായില്‍നിന്ന് സലാലയിലെത്തിയ കുടുംബം മടങ്ങുന്ന വഴി എതിര്‍ദിശയില്‍ വന്ന സ്വദേശികളുടെ വാഹനവുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും തകര്‍ന്നു. മൂന്നു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം.

 

Latest News