ഗോ എയര്‍ കുവൈത്ത്-കണ്ണൂര്‍ സര്‍വീസ് 19 ന് ആരംഭിക്കും

കുവൈത്ത് സിറ്റി- ഗോ എയര്‍ കുവൈത്ത് - കണ്ണൂര്‍ സര്‍വീസ് ഈ മാസം 19 ന് ആരംഭിക്കും. രാവിലെ ഏഴിന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് 9.30 ന് കുവൈത്തിലും 10.30 ന് കുവൈത്തില്‍ നിന്ന് തിരിച്ച് വൈകിട്ട് ആറിന് കണ്ണൂരില്‍ എത്തും വിധം പ്രതിദിന സര്‍വീസ് ആണ് ഗോ എയര്‍ തുടങ്ങുന്നത്.
കേരളത്തിലെ മെഡിക്കല്‍ ടൂറിസം വിനോദ സഞ്ചാര മേഖലക്ക് സര്‍വീസ് ശക്തി പകരുമെന്ന് ഗോ എയര്‍ലൈന്‍സ് ഇന്റര്‍നാഷനല്‍ വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആകര്‍ഷണീയമാം വിധം ഹോളിഡേ പാക്കേജുകളും ഉണ്ടാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. വണ്‍വേ ടിക്കറ്റിന് 28 ദീനാറാണ് നിരക്ക്. 30 കിലോ ബാഗേജും ഏഴ് കിലോ ബാഗേജും അനുവദിക്കും. ഗോ എയറിന്റെ ഗള്‍ഫിലേക്കുള്ള നാലാമത്തെ സര്‍വീസാണിത്.

 

Latest News