ഖത്തറിന് ട്രംപിന്റെ  താക്കീത്: സൈനിക താവളം  മാറ്റാൻ തയാർ

റിയാദ് - ഭീകരതക്കുള്ള ഫണ്ടിംഗ് ഖത്തർ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഭീകരതക്ക് ഖത്തർ സാമ്പത്തിക സഹായം നൽകുന്നത് അറിവുളള കാര്യമാണ്. ഇത് അനുവദിക്കാനാവില്ലെന്ന് ഖത്തർ നേതാക്കളോട് താൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിർബന്ധിത സാഹചര്യത്തിൽ ഖത്തറിൽനിന്ന് അമേരിക്കൻ സൈനിക താവളം മാറ്റുന്നതിന് ഒരുക്കമാണ്. അമേരിക്കൻ സൈനിക താവളത്തിന് ആതിഥ്യം വഹിക്കുന്നതിന് പത്തു രാജ്യങ്ങൾ സന്നദ്ധമാണ്. സമ്പന്ന രാജ്യങ്ങൾ ഭീകരതക്ക് വളം നൽകുന്നത് അനുവദിക്കാനാവില്ല. ഖത്തറുമായി നല്ല ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഖത്തറിലെ യു.എസ് സൈനിക താവളം മാറ്റേണ്ട സാഹചര്യം പ്രതീക്ഷിക്കുന്നില്ലെ ന്നും ട്രംപ് പറഞ്ഞു. ഭീകരതയെ പിന്തുണക്കുന്നത് ഖത്തർ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഉന്നത തലത്തിൽ ഭീകരതക്ക് പിന്തുണ നൽകുന്നതിൽ ഖത്തറിന് സുദീർഘമായ ചരിത്രമുണ്ടെ ന്നും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി അമേരിക്കൻ പ്രസിഡന്റ് ഫോണിൽ ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു.
 

Latest News