വീട്ടുകാര്‍ക്ക് മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടി കാമുകനോടൊപ്പം ഒളിച്ചോടി

മൊറാദാബാദ്- വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. പെണ്‍കുട്ടിയെയും ബറേലി സ്വദേശി അരവിന്ദ് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ അമ്മ, രണ്ട് സഹോദരന്മാര്‍, രണ്ട് സഹോദരിന്മാര്‍, സഹോദന്റെ ഭാര്യ, മകന്‍ എന്നിവര്‍ക്കാണ് പെണ്‍കുട്ടി ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്.അബോധാവസ്ഥയിലായ വീട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.  രാത്രി വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ഉറക്കിയ ശേഷം ഒളിച്ചോടുകയായിരുന്നു.
നേരത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത യുവാവ്  ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇരുവരും ഒളിച്ചോടിയത്.

 

Latest News