കോംഗോയില്‍ ട്രെയിന്‍ പാളം തെറ്റി 50 മരണം

ഗോമ- കോംഗോയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ടാംഗാനികയില്‍ ട്രെയിന്‍ പാളം തെറ്റി 50 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴം പുലര്‍ച്ചെയാണ് അപകടമെന്ന് ജീവകാരുണ്യവിഭാഗം മന്ത്രി അറിയിച്ചു.
മായിബരിഡി പട്ടണത്തില്‍ പുലര്‍ച്ചെ പ്രദേശിക സമയം മൂന്ന് മണിയോടെ ഉണ്ടായ  അപകടത്തില്‍ മരണസംഖ്യ കൂടാനിടയുണ്ടെന്നും മന്ത്രി സ്റ്റീവ് എംബികായി പറഞ്ഞു.

 

Latest News