Sorry, you need to enable JavaScript to visit this website.

പ്രചരിക്കുന്ന ഡോളര്‍ പെട്ടികളുടെ രഹസ്യം ഇതാണ്; സംഭവം ദുബായില്‍

ദുബായ്- വ്യാജ ഡോളര്‍ ശേഖരം കാണിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. നിശ്ചിത സംഖ്യ നല്‍കിയാല്‍ ഇരട്ടി  നല്‍കാമെന്ന് പറഞ്ഞ് ഒരാളെ കബളിപ്പിച്ച് പണം കവരാനുള്ള ശ്രമത്തിനിടെയാണ് ആഫ്രിക്കന്‍ വംശജര്‍ വലയിലായതെന്ന് ദുബായ് പോലീസിലെ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി കേണല്‍ ഫൈസല്‍ അല്‍ഖാസിം പറഞ്ഞു.


തട്ടിപ്പുകാര്‍ ഇദ്ദേഹത്തെ വ്യാജ ഡോളറിന്റെ കെട്ടുകള്‍ നിറച്ച പെട്ടികള്‍ കാണിച്ചിരുന്നു. പണം നല്‍കിയാലുടന്‍ ഇരട്ടി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിക്കുന്നതില്‍ സംഘം ഏറെക്കുറെ വിജയിച്ചിരുന്നു. പക്ഷേ, എവിടെയോ ചതി മണത്ത അദ്ദേഹം സംഭവം കുറ്റാന്വേഷണ വിഭാഗത്തിനെ വിവരം അറിയിച്ചതാണ് തട്ടിപ്പുകാരെ കുടുക്കാന്‍ സഹായിച്ചതെന്ന് കേണല്‍ ഫൈസല്‍ അല്‍ഖാസിം പറഞ്ഞു.


അജ്ഞാതരുടെ ഫോണ്‍ സന്ദേശങ്ങളും വ്യാജ പരസ്യങ്ങളും കരുതിയിരിക്കണമെന്നും എന്തെങ്കിലും ദുരൂഹത തോന്നിയാല്‍ ecrime.ae എന്ന വെബ് പോര്‍ട്ടല്‍ വഴിയോ ടോള്‍ ഫ്രീ നമ്പറുകളായ 999 ലോ 901 ലോ വിളിച്ചറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കുറ്റവാളികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കേണല്‍ അല്‍ഖാസിം പറഞ്ഞു.

 

Latest News