Sorry, you need to enable JavaScript to visit this website.

ഐഫോൺ 11 ൽ പുതിയ ഫീച്ചർ: വിലക്കുറവ്

പുതമകൾ പലതും ചേർത്താണ് ആപ്പിൾ പുതിയ ഐഫോണുകൾ പുറത്തിറക്കാറുള്ളത്. എന്നാൽ അപൂർവമായേ വില കുറക്കാറുളളൂ. ഇക്കുറി ഐഫോൺ 11 ഫീച്ചറുകളിൽ വിലക്കുറവും ഒരു ഘടകമാണ്. ഐഫോൺ 11 സീരീസ് തുടങ്ങുന്നത് ഇത്തവണ 700 ഡോളറിലാണ്. സമാന ഫീച്ചറുകളുള്ള ഐഫോൺ കഴിഞ്ഞ വർഷം വിപണിയിൽ ഇറക്കിയിരുന്നത് 750 ഡോളറിനാണ്. 
വിലയേറിയ ഫോൺ വാങ്ങാൻ തയാറല്ലാത്തവരെ കൂടി ഐഫോണിലേക്ക് ആകർഷിക്കുകയാണ് വില കുറച്ചതിലൂടെ ആപ്പിൾ കമ്പനി ലക്ഷ്യമിടുന്നത്. 
കൂടുതൽ ഫീച്ചറുകളുള്ള മറ്റു മോഡലുകളായ ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ് എന്നിവക്ക് യഥാക്രമം 1000, 1100 ഡോളറാണ് വില. സിലിക്കൺ വാലി കാമ്പസിൽ ഒന്നര മണിക്കൂർ നീണ്ട ചടങ്ങിലാണ് കമ്പനി പുതിയ ഫോണുകൾ അവതരിപ്പിച്ചത്. ഐഫോൺ 11 ന്റെ വില കുറച്ചത് തികച്ചും അപ്രതീക്ഷിതമാണ്. കാരണം വർഷങ്ങളായി ഐഫോൺ വില കൂട്ടിക്കൊണ്ടിരിക്കകുയായിരുന്നു. വിൽപനയെ ബാധിച്ചിട്ടും ഓരോ വർഷവും പുതിയ മോഡലുകൾ വില കൂട്ടിയാണ് ഇറക്കിയിരുന്നത്. 
രണ്ടു മോഡലുകൾക്കു നൽകിയിരിക്കുന്ന പ്രോ നാമകരണം ഇത്തവണ പുതുമയാണ്. തങ്ങളുടെ ഫോണുകളുടെ പേരുകൾക്ക് പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ആപ്പിൾ. 
കഴിഞ്ഞ വർഷത്തെ മോഡലായ എക്‌സ്ആർ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത് അതിന്റെ ബാറ്ററി ലൈഫിലൂടെ ആയിരുന്നു. ഐഫോൺ 11 ന് അതിനേക്കാൾ ഒരു മണിക്കൂർ കൂടി അധികം ബാറ്ററി ലൈഫ് ലഭിക്കുമെന്നു പറയുന്നു. 
പ്രോ മോഡലുകളെപ്പോലെ തന്നെ എ13 ബയോണിക് പ്രോസസർ ഉപയോഗിച്ചിരിക്കുന്നതിനാൽ മികച്ച പ്രകടനം തന്നെ വില കുറച്ചഐഫോൺ 11 ലും പ്രതീക്ഷിക്കാം. സാധാരണ കൂടിയ മോഡലുകളേക്കാൾ അൽപം കുറവ് റാം ആയിരിക്കും ആപ്പിൾ കുറഞ്ഞ മോഡലുകൾക്ക് നൽകുക. 
കഴിഞ്ഞ തവണത്തെ മോഡലുകളായ ഐഫോൺ എക്‌സ് എസ്/മാക്‌സ് ഫോണുകൾ പരിചയമുള്ളവർക്ക് അധികമായി ലഭിക്കുന്നത് പിന്നിലുള്ള മൂന്നു ക്യാമറാ സിസ്റ്റവും അൽപം കൂടി മികച്ച സ്‌ക്രീനുമാണ്. 
ഐഫോൺ 11 പ്രോ സ്‌ക്രീൻ സൈസ് 5.8 ഇഞ്ചാണ്. പ്രോ മാക്‌സിന് 6.5ഇഞ്ച് ഡിസ്‌പ്ലേ. 1200 നിറ്റസ് ബ്രൈറ്റ്‌നസുള്ള ഈ സ്‌ക്രീൻ പ്രകാശപൂരിതവും വർണശബളവുമാണ്. ഇവയുടെ കോൺട്രസ്റ്റ് അനുപാതവും മികച്ചതാണ്.  ഇവയുടെ മാറ്റ് ഫിനിഷും ആകർഷകമായിരിക്കുന്നു.
ആപ്പിളിന്റെ പുതിയ എ13 ബയോണിക് ചിപ്പിലാണ് പ്രവർത്തനം.  പഴയ പ്രോസസറുകളേക്കാൾ 15 ശതമാനം കൂടുതൽ ശേഷിയുണ്ടെന്നതിനു പുറമെ, കൂടാതെ കുറച്ചു ബാറ്ററിയേ ഉപയോഗിക്കൂ എന്നതും സവിശേഷതയായി അവതരിപ്പിക്കുന്നു.  ഫോണുകൾക്ക് 64 ജിബി, 256 ജിബി, 512ജിബി എന്നീ സ്‌റ്റോറേജ് ശേഷിയാണ് നൽകിയിരിക്കുന്നത്. 
ഇരു ഫോണുകളും സ്‌റ്റെയിൻലസ് സ്റ്റീൽ കെയ്‌സുകളിലാണ് അടക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ലഭ്യമായ നിറങ്ങളിലെല്ലാം ഐഫോൺ 11 ലഭ്യമാകും. ഇവയ്ക്കു പുറമെ പുതിയ മിഡ്‌നൈറ്റ് ഗ്രീനിലും ലഭിക്കും. 
പ്രോ ഫോണുകളുടെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രം അവയുടെ പിൻ ക്യാമറാ സിസ്റ്റമാണ്. 12മെഗാപിക്‌സൽ, 26എംഎം എപ്/1.8 വൈഡ് ആംഗിൾ ക്യാമറ, 12മെഗാപിക്‌സൽ, 52എംഎം എഫ്/2.0 ടെലീ ലെൻസ് എന്നിവക്കൊപ്പം 13എംഎം ള/2.4 അൾട്രാവൈഡ് ആംഗിൾ ലെൻസും അടങ്ങുന്നതാണ് പുതിയ സിസ്റ്റം. പ്രകൃതി ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാനും ആക്്ഷൻ ചിത്രീകരണത്തിനും ഇവ കൂടുതൽ സഹായകമാകും.  ഹൈഎൻഡ് ആൻഡ്രോയിഡ് ഫോണുകളിൽ ഇതു നേരത്തെ ലഭ്യമായിട്ടുണ്ടെങ്കിലും ഐഫോൺ പരീക്ഷിക്കുന്നത് ഇപ്പോഴാണ്. 
പ്രോ മോഡലുകളുടെ ക്യാമറാ പ്രകടനത്തിന്റെ സവിശേഷതകളിലൊന്ന് ഡീപ് ഫ്യൂഷനാണ്. നിർമിത ബുദ്ധിയുടെ (ഐ.ഐ) മികവിലാണ് ഇതു പ്രവർത്തിക്കുക. ഷട്ടർ അമർത്തുന്നതിനു മുൻപ് എട്ടു ഫോട്ടോ എടുത്തിരിക്കും. 
ഗൂഗിളിന്റെ പ്രശസ്തമായ നൈറ്റ് സൈറ്റിനോടു കിടപിടി നൈറ്റ് മോഡും അവതരിപ്പിച്ചിട്ടുണ്ട്.  
എ13 ബയോണിക് പ്രോസസറിന്റെ മകവ് ഏറ്റവുമധികം പ്രതിഫലിക്കുക ബാറ്ററിയുടെ പ്രകടനത്തിലായിരിക്കും. മുൻ മോഡലുകളേക്കാൾ നാല് മണിക്കൂർ അധികം ബാറ്ററി ലൈഫാണ് പുതിയ പ്രോ മോഡലുകൾക്ക് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. 18 വാട്‌സ് യുഎസ്ബിസി ക്വിക് ചാർജറും നൽകുന്നു. 
കഴിഞ്ഞ വർഷത്തെ ഐഫോൺ മോഡലുകളിൽ ഏറ്റവുമധികം വിറ്റു പോയ മോഡലായ എക്‌സ് ആറിനു പകരക്കാരനായാണ് ഐഫോൺ 11 അവതരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മോഡലിനേക്കാൾ മികച്ച ഓഡിയോ ക്വാളിറ്റി ഉറപ്പു നൽകുന്നു. സ്‌പെഷ്യൽ ഓഡിയോ എന്നാണ് ആപ്പിൾ പുതിയ ഓഡിയോ ഫീച്ചറിനിട്ടിരിക്കുന്ന പേര്. 
ഇത്തവണ ഇരട്ട പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്. 12മെഗാപിക്‌സൽ, 26എംഎം 1.8 വൈഡ് ആംഗിൾ ലെൻസും 12 മെഗാപിക്‌സൽ, 13എംഎം എഫ്/2.4 അൾട്രാ വൈഡ് ആംഗിളും അടങ്ങുന്നതാണ് ഈ സിസ്റ്റം. ആപ്പിളിന്റെ മുൻ ഇരട്ട ക്യാമറകൾ വൈഡ് ആംഗിളും ടെലിയും അടങ്ങുന്നതായിരുന്നു.
 

Latest News