Sorry, you need to enable JavaScript to visit this website.

സൈബറിടങ്ങളിലെ  കുറ്റവാളികളെ സൂക്ഷിക്കുക

പുതിയ രൂപത്തിലും ഭാവത്തിലും സൈബർ മോഷ്ടാക്കൾ കളം പിടിക്കുമ്പോൾ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണവും ദിനംപ്രതി പെരുകുന്നു. ഓൺലൈനിൽ തട്ടിപ്പിന് പലവിധ മാർഗങ്ങളുണ്ട്. എന്നാൽ, പലയിടത്തും പണം നഷ്ടമാകുന്നത് നമ്മുടെ അശ്രദ്ധ കൊണ്ട് മാത്രമാണ്. 
സൈബറിടങ്ങളിലെ മോഷ്ടാക്കൾക്കെതിരെ  ജാഗ്രതാ നിർദേശവും ബോധവത്കരണവുമായി മിക്ക രാജ്യങ്ങളിലും പോലീസ് രംഗത്തുണ്ട്. അപരിചിതരായ വ്യക്തികൾക്ക് നമ്മുടെ വ്യക്തിവിവരങ്ങളും ബാങ്ക് വിവരങ്ങളും പങ്ക് വെക്കാതിരിക്കാൻ ആദ്യം ശ്രദ്ധിക്കുക. 

എങ്ങനെ പ്രതിരോധിക്കാം

1. സംശയകരമായ എത്തുന്ന ഫോൺ വിളികൾക്കും എസ്.എം.എസിനും ഇ-മെയിനും മറുപടി നൽകരുത്. ഓൺലൈൻ പോക്കറ്റടിക്കാരെ സൂക്ഷിക്കുക.

2. പ്രമുഖരായ വ്യക്തികളുടെ പേരിൽ വരുന്ന സന്ദേശങ്ങളും മറ്റും സൂക്ഷിക്കുക. പ്രമുഖരായ ആളുകളുടെയും സംഘടനകളുടെയും പേരിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിക്കുകയും പിന്നീട് പണം ചോദിക്കുകയുമാണ് രീതി.

3. വിശ്വസനീയമാണെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിൽ മാത്രമേ ഇത്തരം സന്ദേശങ്ങളോടു പ്രതികരിക്കാവൂ. എന്നാൽ ബഹുഭൂരിഭാഗം സന്ദേശങ്ങളും തട്ടിപ്പുകൾ ആയിരിക്കും അതിനെ അവഗണിക്കുക. പ്രതികരിക്കാതിരിക്കുക.

4. ഓൺലൈൻ വഴി അജ്ഞാതരായ വ്യക്തികൾക്ക് ഒരിക്കലും പണം അയക്കുകയോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. 

5. അക്കൗണ്ട് / കാർഡ് വിവരങ്ങൾ, നെറ്റ് ബാങ്കിങ് പാസ്‌വേഡ്, എ.ടി.എം സി.വി.വി നമ്പർ, വൺ ടൈം പാസ്‌വേഡുകൾ തുടങ്ങിയ വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്. 

6. ബാങ്കുകൾ ഒരിക്കലും ഇത്തരം കാര്യങ്ങൾ ചോദിച്ച് വിളിക്കുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യുകയില്ല. തുടർച്ചയായി ഫോൺ വിളികൾ ലഭിച്ചാൽ വിവരങ്ങൾ ബാങ്കിന്റെ ബ്രാഞ്ചിൽ നേരിട്ടെത്തി നൽകാമെന്ന് ധൈര്യമായി പറഞ്ഞോളൂ.

7. അപരിചിത ഫോൺ കോളുകൾ ലഭിച്ചാൽ ആദ്യം വിളിക്കുന്ന വ്യക്തിയുടെ ആധികാരികത  ഉറപ്പു വരുത്തുക.  പരിചയമില്ലാത്ത നമ്പറുകളിൽനിന്നും  തുടർച്ചയായി ഫോൺ വിളികൾ ലഭിച്ചാൽ അത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ മടിക്കണ്ട. 

8.  ഇ-മെയിലിലും ഫോൺ നമ്പറിലും വിദേശത്തു നടന്ന ലക്കി ഡ്രോയിൽ ശതലക്ഷം കോടി രൂപയുടെ  സമ്മാനം നേടിയെന്ന പേരിൽ വരുന്ന സന്ദേശത്തിൽ വീഴാതിരിക്കുക. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാൽ സമ്മാനം അയക്കാനുള്ള പ്രോസസിങ് ഫീസ് ടാക്സ് എന്നൊക്കെ പറഞ്ഞ് ഓൺലൈനായി തട്ടിപ്പ് വീരന്മാർ പണം തട്ടിയെടുക്കും.

9. ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ വെബ്‌സൈറ്റുകളുടെ ആധികാരികത ഉറപ്പു വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇല്ലെങ്കിൽ നമ്മൾ അപകടകരമായ മറ്റു വെബ്‌സൈറ്റുകളിൽ കയറുകയും അതുവഴി മാൽവെയർ നമ്മുടെ ഡിവൈസിൽ ഇൻസ്റ്റാൾ ആകുകയും നമ്മുടെ വിവരങ്ങൾ മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യത ഉണ്ട്.

10. സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾക്കെതിരെയും ജാഗ്രത പാലിക്കണം. 

Latest News