Sorry, you need to enable JavaScript to visit this website.

ആള്‍കൂട്ട കൊലക്കേസിലെ പ്രതികളെ കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് ആഭ്യന്തര സഹമന്ത്രി 

ന്യൂദല്‍ഹി- ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി തബ്‌രീസ് അന്‍സാരി എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ഒഴിവാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജയ് ശ്രീറാം വിളികളുമായി ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 11 പ്രതികള്‍ക്കെതിരായ കൊലക്കുറ്റം പോലീസ് കുറ്റപത്രത്തില്‍ ഒഴിവാക്കിയത് ദൂരൂഹതയ്ക്ക് കാരണമായിരിക്കുകയാണ്. മരണ കാരണം ഹൃദയാഘാതമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ഒഴിവാക്കിയതെന്ന് പോലീസ് പറയുന്നു. ഈ സംഭവ വികാസങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി കിഷന്‍ റെഡ്ഡി പറഞ്ഞു. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ജാര്‍ഖണ്ഡ് സര്‍ക്കാരിനോട് മറുപടി തേടുമെന്നും മന്ത്രി പറഞ്ഞു.

Related
> തബ്‌രിസ് അന്‍സാരിയുടെ മരണം ഹൃദയാഘാതം മൂലമെന്ന്; പ്രതികള്‍ക്കെതിരെ കൊലക്കുറ്റമില്ല

Latest News