Sorry, you need to enable JavaScript to visit this website.

ബസ് യാത്രക്കിടെ 68-കാരൻ മരിച്ചു; ബസിൽനിന്ന് ഇറക്കിവിട്ടെന്ന് ആക്ഷേപം

കൊച്ചി- ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സേവ്യർ(68)എന്നയാളാണ് മരിച്ചത്. അസ്വസ്ഥതയുണ്ടെന്ന് ബസ് ജീവനക്കാരോട് പറഞ്ഞ ഉടൻ അടുത്ത സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നുവെന്ന് ആരോപണമുണ്ട്. അതേസമയം, സ്റ്റോപ്പിൽനിന്ന് ഓട്ടോവിളിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നുവെന്നാണ് ബസ് ജീവനക്കാർ നൽകുന്ന വിശദീകരണം.
മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്തിരുന്ന സേവ്യർ വാഹനത്തിൽ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ അഞ്ചു കിലോമീറ്റർ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാർ വിലച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സേവ്യർ അവിടെ വെച്ച് മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്ത തുടർന്ന് ബസ് ജീവനക്കാർക്കെതിരെ കേസ് എടുത്തു. ബസ് ജീവനക്കാർ ഇറക്കിവിട്ട സേവ്യറെ പിന്നീട് ഓട്ടോ െ്രെഡവർമാരാണ് ആശുപത്രിയിലാക്കിയതെന്നാണ് വിവരം.

അതേസമയം ബസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആളെ നിർബന്ധിച്ച് വലിച്ചിറക്കി വിട്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബസ് ഉടമ പറഞ്ഞു. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന വിവരം അറിഞ്ഞപ്പോൾ തന്നെ അടുത്ത സ്‌റ്റോപ്പിലേക്ക് എത്തിക്കുകയും ഓട്ടോയിൽ കയറ്റി വിടുകയുമാണ് ചെയ്തതെന്നുമാണ് ബസ് ഉടമ പറയുന്നത്.
 

Latest News