ഫോണില്‍ സംസാരിച്ച് ചെന്നിരുന്നത് പാമ്പിനു മുകളില്‍; യുവതി കടിയേറ്റു മരിച്ചു

ഗൊരഖ്പൂര്‍- വീട്ടിനികത്ത് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ അറിയാതെ പാമ്പുകള്‍ക്കു മുകളില്‍ ചെന്നിരുന്ന യുവതി കടിയേറ്റു മരിച്ചു. ഗൊരഖ്പൂരിലെ രിയാന്‍വ് ഗ്രാമത്തിലാണ് സംഭവം. തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന ഗീതയാണ് മരിച്ചത്. വീട്ടിനുള്ളില്‍ ഇഴഞ്ഞെത്തിയ പാമ്പുകള്‍ മുറിക്കകത്തു കയറി കിടക്കയില്‍ കയറിയത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇതിനിടെ മുറിക്കകത്തു കയറിയ യുവതി കിടക്കയില്‍ ചെന്നിരുന്നത് പാമ്പുകള്‍ക്ക് മുകളിലായി. കടിയേറ്റ യുവതി ബോധരഹിതയായി വീണു. വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം മരണം സംഭവിച്ചു. അയല്‍ക്കാരെത്തി വീട്ടിനുള്ളില്‍ കയറിയ പാമ്പുകളെ അടിച്ചു കൊന്നു. യുവതി ഇരിക്കുമ്പോള്‍ പാമ്പുകള്‍ ഇണചേരുകയായിരുന്നെന്ന് വെറ്റിറിനറി വിദഗ്ധര്‍ പറയുന്നു.
 

Latest News