കോഴിക്കോട്- അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തില്‍പ്പെട്ട് യുവാവിനെ കാണാതായ വാര്‍ത്തയോടൊപ്പം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വിഡിയോ. വിഡിയോയില്‍ കാണുന്നത് താനാണെന്നും ദയവായി വിഡിയോ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ഥിച്ച് പൂല്ലൂരാംപാറ സ്വദേശിയായ യുവാവ് രംഗത്തുവന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ അരിപ്പാറയിന്‍ എത്തിയ ആറുപേരടങ്ങുന്ന വിനോദ സഞ്ചാര സംഘത്തിലെ ഒരാളെയാണ് കാണാതായത്. മലപ്പുറം കൊണ്ടോട്ടിക്ക് സമീപം പള്ളിക്കല്‍ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിഖിനെയാണ് കയത്തില്‍ കുളിക്കവെ മുങ്ങി കാണാതായത്. യുവാവിനായി നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുന്നതിനിടെയാണ് വിഡിയോ പ്രചരിപ്പിക്കപ്പെട്ടത്.
പ്രചരിക്കുന്ന വിഡിയോ