Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാവുന്നു 

പ്രശസ്ത സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാവുന്നു. ഫിറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സെന്തിൽ ആണ് നായകൻ. കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലെ നായകനായിരുന്നു സെന്തിൽ. തോപ്പിൽ ജോപ്പൻ, കുട്ടനാടൻ മാർപാപ്പ, ആടുപുലിയാട്ടം എന്നീ സിനിമകളുടെ നിർമാതാവ് നൗഷാദ് ആലത്തൂരാണ് ഈ ചിത്രം നിർമിക്കുന്നത്. ഗ്രാന്റ് ഫിലിം കോർപറേഷന്റെ ബാനറിൽ നവാഗതരായ നിതീഷ്, വിവേക് എന്നിവർ സംവിധാനം ചെയ്യും.
സാമൂഹ്യ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി നാട്ടിലെ നിരവധി നിർധനരായ രോഗികൾക്ക് വലിയ സഹായങ്ങളെത്തിക്കാൻ ഫിറോസ് കുന്നുംപറമ്പിലിനായി. ഇതു വഴി രോഗിയുടെ ചികിത്സക്കുള്ള സാമ്പത്തിക പ്രതിസന്ധി മറികടന്ന് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുള്ളവരും ഏറെയാണ്. ഫിറോസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെച്ചൊല്ലി സമീപ കാലത്ത് വിവാദങ്ങൾ ഉണ്ടായിരുന്നു.

Latest News