കോഴിക്കോട്- പന്നിയങ്കരയില്‍ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. നാല് പേര് ഗുരുതരാവസ്ഥയിലാണ്. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവ്വര്‍, ബേപ്പൂര്‍ സ്വദേശി ഷാഹിദ് ഖാന് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.15 ഓടെയായിരുന്നു അപകടം.