യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

പത്തനംതിട്ട- കടമ്മനിട്ടയില്‍ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മജിസ്‌ട്രേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയാണ് ഗുരുതരാവസ്ഥയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടിയുടെ നില മെച്ചപ്പെടുന്നതിനു മുമ്പ് തന്നെ സാധാരണ വാര്‍ഡിലേക്ക് മാറ്റിയതായി ആരോപണമുണ്ട്. പ്രതി കടമ്മനിട്ട സ്വദേശി സജിലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്ന 20 കാരനായ സജില്‍ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതിക്കും പൊള്ളലേറ്റതായി പോലീസ് സംശയിക്കുന്നുണ്ട്.

Latest News