Tuesday , January   21, 2020
Tuesday , January   21, 2020

ദുബായ് ഗ്ലോബല്‍ വില്ലേജ് ഒക്‌ടോബര്‍ 29 ന് തുറക്കുന്നു

ദുബായ്- ദുബായ് നഗരത്തെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ മുഖ്യപങ്കു വഹിച്ച  ഗ്ലോബല്‍ വില്ലേജ് ഒക്‌ടോബര്‍ 29 ന് തുറക്കും. ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തിനാലാമത്തെ എഡിഷനാണ് അന്ന് തുടക്കമാകുക. 166 ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം 2020 ഏപ്രില്‍ നാലിന് ഗ്ലോബല്‍ വില്ലേജ് അടക്കും.
ഇരുപത്തിമൂന്നാം എഡിഷന് ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് എത്തിയത്. മൊത്തം സന്ദര്‍ശകരുടെ എണ്ണം അന്ന് 70 ലക്ഷം കവിഞ്ഞു. 78 രാജ്യങ്ങളില്‍നിന്ന് 3500 പവിലിയനുകളായിരുന്നു അന്ന് ഗ്ലോബല്‍ വില്ലേജില്‍ ഉണ്ടായിരുന്നത്.

 

Latest News