Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

മഞ്ജു വാര്യരുടെ യാത്ര  റേഞ്ച് റോവര്‍ വെലാറില്‍ 

കൊച്ചി- ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ യാത്ര ഇനി അത്യാഡംബര എസ്.യു.വി മോഡലായ റേഞ്ച് റോവര്‍ വെലാറില്‍. വെലാറിന്റെ ആര്‍ഡൈനാമിക് മോഡലാണ് താരം സ്വന്തമാക്കിയത്. ഇതിന് പുറമേ ഗ്ലോബല്‍ ലൈനപ്പില്‍ എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷനാണ് വെലാറിനുള്ളത്. 
വെലാറിന് 92 ലക്ഷം രൂപയാണ് കേരളത്തിലെ ഓണ്‍റോഡ് വില. ലാന്‍ഡ് റോവറിന്റെ കൊച്ചി ഷോറൂമില്‍ നിന്ന് ബ്ലാക്ക് നിറത്തിലുളള വെലാറാണ് മഞ്ജു തന്റെ വീട്ടിലെത്തിച്ചത്. അടുത്തിടെ മാരുതി ബലേനോയും മഞ്ജു സ്വന്തമാക്കിയിരുന്നു. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളുള്ള വെലാറിന്റെ ഡീസല്‍ പതിപ്പാണ് താരം സ്വന്തമാക്കിയത്. 

Latest News