നസ്സാവു- ഡൊറൈന് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ബഹാമസില്‍ മരണ സംഖ്യ 50 ആയി. തകര്‍ന്ന കെട്ടിടങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍ നീക്കുന്നത് പൂര്‍ത്തിയായിട്ടില്ലെന്നും മരണസംഖ്യ ഇനിയും കൂടുമെന്നാണ് കരുതുന്നതെന്നും ബഹാമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വടക്കന്‍ ബഹാമസിലാണ് കൂടുതല്‍ കെട്ടിടങ്ങള്‍ തകര്‍ന്നതെന്നും ഇവിടെ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ലെന്നും മന്ത്രി ഡുവാനെ സാന്‍ഡ്സ് പറഞ്ഞു. ഹെയ്ത്തിയന്‍ കുടിയേറ്റക്കാര്‍ കൂടുതലായി താമസിക്കുന്ന മഡ്ഡില് ഫ്ളോറിഡ ഗെയിന്‍സ് വില്ലെയില്നിന്നുള്ള അഗ്നിശമന സൈനികര്‍ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു. തെക്കുകിഴക്കന്‍ യു.എസിലും പ്യൂര്‍ട്ടോ റിക്കോയിലുമായി ഡൊറൈന് ചുഴലിക്കാറ്റില്‍ ഏഴ് പേര് മരിച്ചിരുന്നു.