മാളില്‍ കണ്ടെത്തിയ കുട്ടി ഇന്ത്യക്കാരനെന്ന് സംശയം, രക്ഷിതാക്കളെക്കുറിച്ച ചോദ്യത്തിന് മൗനം മാത്രം


ദുബായ്- റീഫ് മാളില്‍ കണ്ടെത്തിയ അഞ്ചു വയസ്സുകാരന്റെ മാതാപിതാക്കളെ ഇനിയും കണ്ടെത്താനായില്ല. കുട്ടി ഇന്ത്യക്കാരനെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചോദ്യങ്ങള്‍ക്ക് കുട്ടി ഇംഗ്ലീഷില്‍ മറുപടി പറയുന്നുണ്ട്. എന്നാല്‍ രക്ഷിതാക്കളെക്കുറിച്ച ചോദ്യത്തിന് മൗനമാണ് മറുപടി.
ഒരു സ്ത്രീയാണ് ഒറ്റക്ക് അലഞ്ഞുനടക്കുന്ന കുട്ടിയെ അല്‍ മുറഖബാത്ത് പോലീസ് സ്റ്റേഷനിലെത്തിച്ചത്. കുട്ടി സുഖമായിരിക്കുന്നുവെന്നും മാതാപിതാക്കളെ കണ്ടെത്താന്‍ പൊതുജനങ്ങള്‍ സഹായിക്കണമെന്നും പോലീസ് പറഞ്ഞു. മാതാപിതാക്കളോ ബന്ധുക്കളോ ആരെങ്കിലും പോലീസിനെ ബന്ധപ്പെടുന്നത് കാത്തിരിക്കുകയാണ് അധികൃതര്‍. രണ്ടു ദിവസമായി ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടും ഇതുവരെ ആരും എത്തിയിട്ടില്ല. ദുബായ് പോലീസിന്റെ സംരക്ഷണയിലാണ് കുട്ടി. ഓഫീസര്‍മാരോട് കളിച്ചു ചിരിച്ചു നടക്കുകയാണ് അവന്‍.

 

 

Latest News