ബനിയാസ്- അല്‍ഹീലിയ റോഡ് തുറന്നു

അബുദാബി- ദുബായിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ബനിയാസില്‍നിന്ന് അല്‍ഹീലിയയിലേക്ക് നിര്‍മിച്ച റോഡ് തുറന്നു. ശൈഖ്  മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റോഡില്‍ (ഇ-311) നിന്ന് അല്‍ഹീലിയ വഴി അല്‍മൊഅസാസ്, അല്‍ഷംക സൗത്ത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 3.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 5.4 കോടി ദിര്‍ഹം ചെലവിട്ടാണു പൂര്‍ത്തിയാക്കിയത്.
സംയോജിത ഗതാഗത കേന്ദ്രത്തിന്റെയും അബുദാബി പൊതു സേവന വിഭാഗമായ മുസാനദയുടെയും സഹകരണത്തോടെയായിരുന്നു നിര്‍മാണം. പദ്ധതി യാഥാര്‍ഥ്യമായതോടെ അബുദാബി, ദുബായ് ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമായി. ഹയര്‍ കോളജസ് ഓഫ് ടെക്‌നോളജി വിദ്യാര്‍ഥികള്‍ക്കും ഈ റോഡിന്റെ ഗുണം ലഭിക്കും. ഊര്‍ജ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി 121 എല്‍ഇഡി ലൈറ്റുകളാണ് തെരുവു വിളക്കില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

Latest News