വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ 14 ന് കുവൈത്തില്‍

കുവൈത്ത് സിറ്റി- വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സെപ്റ്റംബര്‍ 14 ന് കുവൈത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ കിരീടാവകാശി ശൈഖ് നവാഫ് അല്‍ ജാബര്‍ അല്‍ സബാഹ്, വിദേശമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രവാസി സംഘടനാ പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.

 

Latest News