സ്‌കൂള്‍ ബസും ടാങ്കറും കൂട്ടിമുട്ടി 15 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ദുബായ്- സ്‌കൂള്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 15 കുട്ടികള്‍ക്ക് പരിക്കേറ്റു. അല്‍ വര്‍ഖ അവര്‍ ഔണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിന്റെ ബസാണ് ഇന്ന് രാവിലെ അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അല്‍ റിബാത്ത് റോഡിലേക്കുള്ള ബിസിനസ് ബേ ക്രോസിംഗിലാണ് അപകടമുണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു. ടാങ്കര്‍ ഡ്രൈറേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍പസമയത്തിനകം ഗതാഗതം പുനസ്ഥാപിച്ചു.

 

Latest News