കൊണ്ടോട്ടി-കരിപ്പൂരിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിന്റെ വാതിലടക്കുന്നതിനിടെ ജീവനക്കാരന് പരിക്കേറ്റതിനെ തുടർന്ന് സർവീസ് വൈകി. ഞായറാഴ്ച രാവിലെ 11 മണിയോടെ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വാതിലടക്കുന്നതിനിടെയാണ് വിമാനത്തിലെ ജീവനക്കാരന് പരിക്കേറ്റത്. പിന്നീട് പകരം ജീവനക്കാരെ എത്തിച്ച് വിമാനം വൈകിട്ടാണ് കരിപ്പൂരിൽ നിന്ന് പുറപ്പെട്ടത്.






