കമല്‍ഹാസന്‍ മാനസികമായി  പീഡിപ്പിച്ചു-മധുമിത 

ചെന്നൈ-മാനസിക പീഡനമാരോപിച്ച് കമല്‍ഹാസനെതിരെ നടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ മധുമിത പരാതി നല്‍കി. ചെന്നൈ നസ്രത്ത്‌പേട്ട് പൊലീസ് സ്‌റ്റേഷനിലാണ് കമല്‍ ഹാസനും ബിഗ് ബോസിലെ മറ്റു മത്സരാര്‍ത്ഥികള്‍ക്കുമെതിരെ നടി പരാതി നല്‍കിയിരിക്കുന്നത്. സഹമത്സരാര്‍ത്ഥികള്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഇത് കണ്ടിട്ടും കമല്‍ഹാസന്‍ മൗനം പാലിച്ചുവെന്നും പ്രശ്‌നത്തില്‍ ഇടപ്പെട്ടില്ലെന്നുമാണ് പരാതി. തമിഴ് ബിഗ് ബോസിലെ അവതാരകനാണ് കമല്‍ഹാസന്‍. ഷോയുടെ മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയായ മധുമിതയെ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. 
ആത്മഹത്യാശ്രമം ബിഗ്‌ബോസിലെ നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മധുമിതയെ ഷോയില്‍ നിന്നും പുറത്താക്കിയത്.മൂന്നാം സീസണില്‍ ഏറെ വിജയസാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മധുമിത.

Latest News