വിശ്വസുന്ദരി കത്രിന ഗ്രേ ദുബായിലെത്തുന്നു

ദുബായ്- വിശ്വസുന്ദരി കത്രിന ഗ്രേ ത്രിദിന സന്ദര്‍ശനത്തിനായി ദുബായിലെത്തുന്നു. തിരക്കിട്ട പരിപാടികളാണ് സുന്ദരിയെ കാത്തിരിക്കുന്നത്. ഇതാദ്യമായാണ് ഗ്രേ യു.എ.ഇ സന്ദര്‍ശിക്കുന്നത്.
സെപ്റ്റംബര്‍ 19 നാണ് ഗ്രേ ദുബായിലെത്തുക. ഫിലിപ്പിനോയാണ് ഗ്രേ. വിശ്വസുന്ദരി പട്ടം ചൂടുന്ന നാലാമത്തെ ഫിലിപ്പൈന്‍സുകാരിയാണ് ഇവര്‍. ബുര്‍ജുമാന്‍ മാളില്‍ ആരാധകരുമായി മുഖാമുഖം കാണാനും സുന്ദരി എത്തുന്നുണ്ട്. ചാരിറ്റി മേളയിലും പങ്കെടുക്കും.

 

Latest News