വാപ്പച്ചിയ്ക്ക് ദുല്‍ഖറിന്റെ  പിറന്നാള്‍ ആശംസ

കൊച്ചി-68ാം ജ•ദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാറിന് ആശംസകള്‍ നേര്‍ന്ന് കൊണ്ടിരിക്കുകയാണ് സഹപ്രവര്‍ത്തകരും ആരാധകരും. ഇപ്പോഴിതാ തന്റെ വാപ്പച്ചിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍. 'ഞാന്‍ ഇന്ന് എന്താണോ അതിന് കാരണക്കാരനായ ആള്‍ക്ക് ജ•ദിനാശംസകള്‍.. ഞങ്ങള്‍ക്ക് നിറയെ സ്‌നേഹം നല്‍കി ഞങ്ങള്‍ക്കായി സമയം കണ്ടെത്തി ഞങ്ങളെ ഓരോ ദിവസവും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു.. നിങ്ങളാണ് ഏറ്റവും വലിയവന്‍.. ഇതിഹാസം, എന്റെ വാപ്പിച്ചി'ദുല്‍ഖര്‍ കുറിച്ചു. 

Latest News