യുഎന്‍ ആസ്ഥാനത്തിനു മുകളില്‍ ഇന്ത്യയുടെ സമ്മാനമായി സോളാര്‍ പാനല്‍

ന്യൂയോര്‍ക്ക്- ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന മന്ദിരത്തിനു മുകളില്‍ ഇന്ത്യയുടെ സമ്മാനമായി 50 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള സോളാര്‍ പാനല്‍ സംവിധാനം സ്ഥാപിച്ചു. കാര്‍ബണ്‍ മലിനീകരണം കുറച്ചു സുസ്ഥിര ഊര്‍ജ്ജത്തം പ്രോത്സാഹിപ്പിക്കുന്ന എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ സമ്മാനം. പദ്ധതിക്ക് ഫണ്ട് നല്‍കിയതായി നേരത്തെ യുഎന്നിലെ ഇന്ത്യയുടെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ സയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞിരുന്നു. യുഎന്‍ ആസ്ഥാനമന്ദിരത്തിന്റെ ഏറ്റവും മുകളില്‍ സോളാര്‍ പാനലുകള്‍ക്കു പുറമെ സസ്യങ്ങല്‍ വച്ചു പിടിപ്പിച്ച ഗ്രീന്‍ റൂഫും സ്ഥാപിച്ചിട്ടുണ്ട്.
 

Latest News