ശ്രീനഗര്‍- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ ശേഷം ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ സാധാരണക്കാര്‍ക്കു നേരെ ഭീകരരുടെ ആക്രമണം. സോപോര്‍ ജില്ലയിലെ ദംഗര്‍പോറയില്‍ ഭീകരരുടെ വെടിവെപ്പില്‍ രണ്ടു വയസുള്ള പെണ്‍കുട്ടിയടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റിയതായും അപകട നില തരണം ചെയ്തതായും കശ്മീര്‍ പോലീസ് അറിയിച്ചു. അന്വേഷണം നടന്നുവരികയാണ്. ഒരാഴച മുമ്പ് ശ്രീനഗറിലെ പരിംപോറയിലും ഭീകരരെന്ന് സംശയിക്കുന്നവരുടെ വെടിവെപ്പുണ്ടായിരുന്നു. ഓഗസറ്റ് അഞ്ചിന് സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ചതിനു ശേഷം ഒരു മാസം പിന്നിടുന്ന കടുത്ത നിയന്ത്രങ്ങല്‍ തുടരുമ്പോഴും ഇത്തരം സംഭവങ്ങള്‍ പലയിടത്തും നടക്കുന്നതായാണ് റിപോര്‍ട്ടുകള്‍.






