നിരാശരാകരുത്, കാത്തിരിക്കുന്നത് കൂടുതല്‍ തിളക്കമുള്ള പ്രഭാതം- മോഡി

ബംഗളൂരു- ശാസ്ത്രത്തില്‍ പരാജയമില്ലെന്നും പുതിയ പ്രഭാതം ഉയരുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചാന്ദ്രദൗത്യത്തിലെ തിരിച്ചടി ഉയര്‍ത്തിയ നിരാശക്കു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ ഏതാനും മണിക്കൂറുകളായി രാഷ്ട്രം മുഴുവന്‍ ദുഃഖത്തിലായിരുന്നു. എല്ലാവരും നമ്മുടെ ശാസ്ത്രജ്ഞരോടൊപ്പം നില്‍ക്കണം. നമ്മുടെ ബഹിരാകാശ പദ്ധതിയില്‍ അഭിമാനം കൊള്ളണം.

ശാസ്ത്രത്തില്‍ പരീക്ഷണങ്ങളും ശ്രമങ്ങളും മാത്രമേയുള്ളൂ, പരാജയമില്ല. പുതിയ പ്രഭാതത്തിനും തിളക്കമുള്ള നാളേക്കുമാണ് കാത്തിരിക്കുന്നത്. അന്തിമ ഫലം പോലെതന്നെ പ്രധാനമാണ് അതിലേക്കുള്ള യാത്രയും ശ്രമങ്ങളും. ശ്രമങ്ങളും യാത്രയും വിലപ്പെട്ടതായിരുന്നുവെന്ന് അഭിമാനത്തോടെ പറയാന്‍ എനിക്ക് സാധിക്കും. നമ്മുടെ ടീം കഠിനാധ്വാനം ചെയ്തു. അതില്‍നിന്ന് ലഭിച്ച പാഠങ്ങള്‍ നമ്മോടൊപ്പമുണ്ട്. ഇന്നത്തെ പാഠങ്ങള്‍ നമ്മെ കൂടതല്‍ കരുത്തരും മെച്ചപ്പെട്ടവരുമാക്കും-പ്രധാനമന്ത്രി പറഞ്ഞു.

 

Latest News