സ്ത്രീകള്‍ അങ്ങിനെ ഓസിന്  മെട്രോയില്‍ കയറേണ്ട-സുപ്രീം കോടതി 

ന്യൂദല്‍ഹി- ദല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി.സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള പദ്ധതി ഡി.എം.ആര്‍.സിക്ക് ഗുണം ചെയ്യില്ലെന്ന് വിമര്‍ശിച്ച സുപ്രീംകോടതി പൊതു ഖജനാവില്‍ നിന്നുളള പണം നല്ല രീതിയില്‍ ഉപയോഗിക്കണണെന്നും ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കി തീര്‍ക്കരുതെന്നും നിര്‍ദ്ദേശിച്ചു.
ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ സാമ്പത്തിക ആരോഗ്യം സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന ഒരു നടപടിയുമെടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതായിരുന്നു നിര്‍ദേശം.ഈ വര്‍ഷം അവസാനത്തോടെ ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് നിരവധി ആനുകൂല്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് ജൂണിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴു സീറ്റുകളിലും ആം ആദ്മി പാര്‍ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനവുമായി കേജ്‌രിവാള്‍ രംഗത്തെത്തിയത്.

Latest News