സാഹിർ ക്യാമറ തകർത്ത യുവാവ് അറസ്റ്റിൽ

ബുറൈദ - ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനമായ സാഹിറിനു കീഴിലെ ക്യാമറ തകർത്ത സൗദി യുവാവിനെ അൽഖസീം പോലീസ് അറസ്റ്റ് ചെയ്തു. ക്യാമറ തകർക്കപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മുപ്പതു വയസ്സ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായതെന്നും പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും അൽഖസീം പോലീസ് അറിയിച്ചു. 


 

Latest News