ന്യൂദൽഹി- കശ്മീർ, അയോധ്യ വിഷയങ്ങളിൽ താൻ ബി.ജെ.പി നിലപാടിനെ പിന്തുണച്ചുവെന്ന് ചില മാധ്യമങ്ങളിൽ വരുന്ന വാർത്ത അത്ഭുതപ്പെടുത്തുന്നുവെന്ന് ശശി തരൂർ എം.പി. ഇക്കാര്യത്തിൽ തന്റെ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഒരിക്കലും മാറില്ലെന്നും തരൂർ വ്യക്തമാക്കി. ഞാനെന്താണ് പറഞ്ഞതെന്ന് വായിക്കണമെന്നും മറ്റുള്ളവരുടെ കണ്ടെത്തലുകൾക്ക് ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്നും തരൂർ വ്യ്ക്തമാക്കി.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്നും കശ്മീർ വിഷയത്തിൽ കേന്ദ്ര നിലപാട് ശരിയാണെന്നുമുള്ള തരത്തിൽ ശശി തരൂർ പ്രതികരിച്ചുവെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശശി തരൂർ.
അയോധ്യയിൽ രാമക്ഷേത്രമോ; ശശി തരൂർ പറഞ്ഞതെന്ത്