Sorry, you need to enable JavaScript to visit this website.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍  പോലീസിന് സഹായവുമായി മമ്മൂട്ടി 

കൊച്ചി- കേരള പോലീസ് അവതരിപ്പിക്കുന്ന സൈബര്‍ സുരക്ഷ അവബോധപ്രചരണ പദ്ധതിയായ ' പ്രൊഫെസ്സര്‍ പോയിന്റര്‍ ദി ആന്‍സര്‍ ടു സൈബര്‍ ഇഷ്യൂസിന് നാളെ തുടക്കമാകുന്നു. കുട്ടികള്‍ക്കിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടാതിരിക്കുവാനുള്ള പദ്ധതി കുട്ടികളിലൂടെ മുതിര്‍ന്നവരിലേക്കും എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
റോഡ് സുരക്ഷാ അവബോധ പ്രചാരണ രംഗത്ത് ഏറെ പ്രശസ്തിയും അന്താരാഷ്ട്ര മീഡിയ സേഫ്റ്റി അവാര്‍ഡും കരസ്ഥമാക്കിയ പപ്പു സീബ്ര റോഡ് സെന്‍സ് പദ്ധതിക്ക് ശേഷം രൂപപ്പെടുത്തുന്ന ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നത് ഒരേസമയം കുട്ടികളേയും മുതിര്‍ന്നവരേയുമാണ്.
അനിമേഷന്‍ ചിത്രങ്ങളിലൂടെയും ചിത്രകഥകളിലൂടെയും സ്റ്റിക്കര്‍ പോസ്റ്റര്‍ തുടങ്ങിയവയിലൂടെയുമാണ് ബോധവത്കരണം നടത്തുക. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രൊഫസര്‍ പോയിന്ററിനെ അവതരിപ്പിക്കും.
അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് കേരളാ പോലീസിന്റെയും നടന്‍ മമ്മൂട്ടിയുടേയും ഫേസ്ബുക്ക്  പേജിലൂടെ പ്രൊഫസര്‍ പോയിന്ററിന്റെ അനിമേഷന്‍ ചിത്രം പുറത്തിറങ്ങും. ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ളൈ ആണ് പ്രൊഫസര്‍ പോയിന്ററിന്റെ സൃഷ്ടാവ്. കംപ്യൂട്ടറിലെ കഴ്‌സറും മൗസും ചേര്‍ന്ന കഥാപാത്രത്തിന് പേരിട്ടത് കേരള പോലീസിന്റെ സൈബര്‍ മേധാവി കൂടിയായ എ ഡി ജി പി മനോജ് എബ്രഹാം ഐ പി എസ് ആണ്.

Latest News