കിളിമഞ്ചാരോയുടെ തുഞ്ചത്തെത്തി യു.എ.ഇയുടെ പെണ്‍കൊടികള്‍

ഷാര്‍ജ- ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വതമായ കിളിമഞ്ചാരോ കീഴടക്കി യു.എ.ഇയുടെ എട്ടംഗ വനിതാസംഘം. സജയ യംഗ് ലേഡീസ് ഓഫ് ഷാര്‍ജയിലെ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ സംഘമാണ് കിളിമഞ്ചാരോയുടെ തുഞ്ചത്തെത്തിയത്. സംഘത്തിലെ ആറു പേര്‍ രാവിലെ 10.05നും നൂര്‍ ജാസിം എന്ന പെണ്‍കുട്ടി 11.17നും ഷൗഖ് എന്ന പെണ്‍കുട്ടി 12.47നും കൊടുമുടിയിലെത്തി. ഏഴു ദിവസം കൊണ്ടാണ് പര്‍വതം കീഴടക്കിയത്.    

കിളിമഞ്ചാരോ കീഴടക്കിയ സ്വദേശി എന്‍ജിനീയര്‍ അദ് നാന്‍ അബ്ദുല്‍ റഹ്മാന്റെയും അബുദാബി പൊലീസ് ടീമിന്റെയും നേതൃത്വത്തില്‍ മാസങ്ങളോളം നടത്തിയ കഠിന പരിശീലനത്തിന് ശേഷം ഓഗസ്റ്റ് 21 നാണ്  സംഘം പര്‍വതാരോഹണം ആരംഭിച്ചത്. ആദ്യ ദിവസം 3,000 മീറ്റര്‍ പിന്നിട്ട് മഷാമെ ക്യാംപിലും രണ്ടാം ദിവസം 3,840 കിലോമീറ്റര്‍ താണ്ടി ഷിറാ ക്യാംപിലും സംഘം എത്തി. ആറാം ദിവസം ഉഹുറു എന്ന കൊടുമുടിയിലേക്ക് യാത്രയാരംഭിച്ചു.

സജയയിലെ മറ്റൊരു സംഘം കഴിഞ്ഞവര്‍ഷം മൊറോക്കോയിലെ തുബ്കാല്‍ മലനിരകള്‍ കീഴടക്കിയിരുന്നു. സംഘത്തിലുണ്ടായിരുന്ന 13കാരി അസ്മ അല്‍ ഖൈദിയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പര്‍വതാരോഹക.

 

Latest News