Sorry, you need to enable JavaScript to visit this website.

കത്തുന്ന ബസില്‍നിന്ന് കുട്ടികളെ രക്ഷിച്ച ഹീറോയെ കാണാന്‍ ശൈഖ് മുഹമ്മദ് എത്തി

ഷാര്‍ജ- കത്തുന്ന ബസില്‍നിന്നു കൂട്ടുകാരുടെ ജീവന്‍ രക്ഷപ്പെടുത്തിയ ഖലീഫ അബ്ദുല്ല അല്‍കഅബി എന്ന വിദ്യാര്‍ഥിയെ ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ച് പ്രശംസ ചൊരിഞ്ഞു.

ഷാര്‍ജയുടെ കിഴക്കന്‍ മേഖലയായ കല്‍ബയിലെ സ്‌കൂള്‍ ബസില്‍  പുകയുടെ ഗന്ധം അനുഭവപ്പെട്ട ഖലീഫ ബസിന്റെ എന്‍ജിന്‍ ഓഫാക്കാന്‍ െ്രെഡവറോട് ആവശ്യപ്പെടുകയും കുട്ടികളോട് പുറത്തിറങ്ങാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
പുലര്‍ച്ചെ ബസില്‍ കയറിയ പല കുട്ടികളും മയക്കത്തിലായിരുന്നെങ്കിലും ആറരക്ക് ബസില്‍ കയറിയ ഖലീഫ ബസില്‍നിന്ന് പുക ഉയരുന്നതായി മനസ്സിലാക്കുകയായിരുന്നു. കുട്ടിയുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ബസ് നിര്‍ത്തിയ ഉടന്‍ കൂട്ടുകാരനെ ബസിനു പുറത്തേക്കു തളളിയ ഖലീഫ ആറാം ക്ലാസിലുള്ള മറ്റൊരു കുട്ടിയെയും ബസിനു പുറത്തേക്ക് എത്തിച്ചു. നാലു മിനിറ്റിനകം ബസിനുള്ളിലുള്ള കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ പ്രായത്തേക്കാള്‍ പക്വതയുള്ള ഖലീഫക്ക് സാധിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഈ കുട്ടിയുടെ മുന്നറിയിപ്പിലാണ് െ്രെഡവര്‍ ബസ് നിര്‍ത്തി ദുരന്തമൊഴിവാക്കിയത്. െ്രെഡവറുടെ മൊബൈല്‍ ഫോണ്‍ വാങ്ങി ബസിനു തീ പിടിച്ച വിവരം സിവില്‍ ഡിഫന്‍സ് അധികൃതര്‍ക്ക് കൈമാറിയതും ഖലീഫയാണ്.

http://www.malayalamnewsdaily.com/sites/default/files/2019/09/04/2.jpg

ഖലീഫയുടെ പിതാവ് 27 വര്‍ഷമായി സ്വകാര്യ സുരക്ഷാ സേനയിലെ അംഗമാണ്.  കല്‍ബയിലെ അല്‍ ഖുദുവ സ്‌കൂളിലെ ഈ വിദ്യാര്‍ഥി പഠനത്തിലും മികവ് പുലര്‍ത്തുന്നു. മകന്റെ ധീരതയെ പ്രശംസിച്ച് ഷാര്‍ജ പൊലീസ് ടെലിഫോണില്‍ ബന്ധപ്പെട്ടതായി പിതാവ് അബ്ദുല്ല പറഞ്ഞു. നാല് പെണ്‍ മക്കളുള്ള അബ്ദുല്ലയുടെ ഏക മകനാണ് ഖലീഫ.

ശൈഖ് മുഹമ്മദ്, ഖലീഫയെ സ്‌കൂളിലെത്തി സന്ദര്‍ശിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. ഇവന്‍ വെറുമൊരു കുട്ടിയല്ല. രാജ്യത്തിന്റെ പ്രസിഡന്റ് ഖലീഫ അല്‍ സായിദിനെപ്പോലെ അപരനെ സഹായിക്കാന്‍ മനസ്സുള്ളവനാണ്- ശൈഖ് മുഹമ്മദ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
സ്‌കൂള്‍ വര്‍ഷം ആരംഭിച്ചതിനാല്‍, ഷാര്‍ജയിലെ സ്‌കൂളുകളിലെ ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ പല സ്‌കൂളുകളും സന്ദര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹം വിവരമറിഞ്ഞ് ഖലീഫയെ കാണാന്‍ എത്തിയത്.

 

Latest News