ദിലീപ്-കലാഭവന്‍ മണി ഇടപാടുകള്‍ അന്വേഷിക്കുന്നു

തൃശൂര്‍- ദുരൂഹ സാചര്യത്തില്‍ മരിച്ച നടന്‍ കലാഭവന്‍ മണിയുമായി നടന്‍ ദിലീപീനുണ്ടായിരുന്ന ഭൂമി ഇടപാടുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം തുടങ്ങി. മണിക്ക് ദിലീപുമായി ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ സി.ബി.ഐയെ അറിയിച്ചിരുന്നു. രേഖകള്‍ കൈമാറുകയും ചെയ്തു. ഇടുക്കിയിലെ രാജാക്കാട്, മൂന്നാര്‍ എന്നിവിടങ്ങളില്‍ ദിലീപും മണിയും ഒരുമിച്ച് ഭൂമിയിടപാടുകള്‍ നടത്തിയിരുന്നതായാണ് സൂചന. മുമ്പ് കേസ് അന്വേഷിച്ചിരുന്ന കേരള പോലീസ് ഇക്കാര്യം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന്് രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ ദിലീപ് സഹായിച്ചില്ലെന്നും ഒരു തവണ മാത്രമാണ് വീട്ടില്‍വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Latest News