Sorry, you need to enable JavaScript to visit this website.

ദുബായിലെ ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ വ്യവസായി നിര്യാതനായി

ദുബായ്- ദുബായിലെ ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ വ്യവസായി മഖന്‍മാല്‍ ജേതാനന്ദ് പഞ്ചോളിയ (95) നിര്യാതനായി. അറേബ്യന്‍ ട്രേഡിങ് ഏജന്‍സിയുടെ ചെയര്‍മാനാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച ദുബായിലായിരുന്നു മരണമെന്ന് മൂത്ത മകന്‍ ഡോ. ലാല്‍ചന്ദ് എം.പഞ്ചോളിയ പറഞ്ഞു.
മഖാബ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇദ്ദേഹം, ദുബായിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനി മറ്റു ചില പ്രവാസികളോടൊപ്പം ചേര്‍ന്നാണ് സ്ഥാപിച്ചത്. ഇന്ത്യന്‍ ഹൈസ്‌കൂള്‍ സ്ഥാപകരിലൊരാളാണ്. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ആദ്യത്തെ ബോര്‍ഡംഗം, ദുബായ് ഇലക്ട്രിസിറ്റി കമ്പനി ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

http://www.malayalamnewsdaily.com/sites/default/files/2019/09/03/pancholia.jpg
ഇദ്ദേഹത്തിന്റെ പിതാവും അമ്മാവന്മാരും ചേര്‍ന്നാണ് ബര്‍ദുബായിലെ കൃഷ്ണ ക്ഷേത്രം നിര്‍മിച്ചത്. കഴിഞ്ഞ മേയില്‍ ഭാര്യ കലാഭായി മഖന്‍ലാല്‍ 91–ാം വയസ്സില്‍ ദുബായില്‍ നിര്യാതയായി. മറ്റു മക്കള്‍: രാജ് കുമാര്‍, ജസ്വന്തി (ജയന്തി), കുസും.

 

Latest News