Sorry, you need to enable JavaScript to visit this website.

അബുദാബി ടോള്‍: രജിസ്‌ട്രേഷന്‍ തുടങ്ങി

അബുദാബി- അബുദാബിയില്‍ ടോള്‍ സംവിധാനം നിലവില്‍ വരുന്നതിനു മുന്നോടിയായി അബുദാബി ഒഴികെയുള്ള എമിറേറ്റുകളിലെ വാഹന ഉടമകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  ഒക്ടോബര്‍ 15 മുതലാണ് ടോള്‍. 100 ദിര്‍ഹമാണ് രജിസ്‌ട്രേഷന്‍ ഫീസ്. 50 ദിര്‍ഹം അക്കൗണ്ടില്‍ വരവു വയ്ക്കും. ടോള്‍ഗേറ്റിലൂടെ പ്രവേശിക്കുന്നതിനു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഇതുസംബന്ധിച്ച എസ്എംഎസ് സന്ദേശം ലഭിക്കുന്നതിനനുസരിച്ച് രജിസ്റ്റര്‍ ചെയ്യണം.
പൊതുഗതാഗത സേവനവും കാര്‍ പൂളിംഗും പ്രോത്സാഹിപ്പിച്ച് നഗരത്തിലെ തിരക്കു കുറക്കുകയാണ് ടോളിന്റെ ലക്ഷ്യം. സ്വകാര്യ വാഹനങ്ങള്‍ കുറയുന്നതോടെ പരിസ്ഥിതി മലിനീകരണവും കുറയ്ക്കാം.
ആംബുലന്‍സ്, സായുധ സേനാവാഹനങ്ങള്‍, അഗ്‌നിശമനസേന, അബുദാബി പോലീസ്, ആഭ്യന്തര മന്ത്രാലയം, ഇതര എമിറേറ്റ് പോലീസ് എന്നിവയുടെ മുദ്രയും നമ്പര്‍ പ്ലേറ്റുമുള്ള വാഹനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ (ആദ്യ രണ്ട് വര്‍ഷത്തേക്ക്), പൊതുഗതാഗത സേവന ബസ്, മോട്ടോര്‍ സൈക്കിള്‍, അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്ത ടാക്‌സി, ഗതാഗത വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്ത സ്‌കൂള്‍ ബസ്, 26 ഉം അതില്‍കൂടുതലും ആളുകള്‍ സഞ്ചരിക്കുന്ന ബസ്, ട്രെയ്‌ലര്‍, മോട്ടോര്‍ബൈക്ക് എന്നിവയെ റോഡ് ചുങ്കത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

Latest News