ദുബായ്- ചെക്ക് കേസ് കെട്ടിച്ചമച്ചതാണെന്ന തന്റെ വാദം ശരിയാണെന്ന് നാസില്‍ അബ്ദുല്ലയുടെ ശബ്ദ സന്ദേശങ്ങളില്‍നിന്ന് വ്യക്തമായതായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കേസ് നിയമപരമായി നേരിടും. കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും ഇതോടെ അവസാനിപ്പിക്കുകയാണെന്നും തുഷാര്‍ പറഞ്ഞു. കേസിനെ വര്‍ഗീയവത്കരിക്കാന്‍ നാസില്‍ ശ്രമിച്ചതായും തുഷാര്‍ ആരോപിച്ചു.
കേസ് കോടതിയില്‍ തുടരവേ, തുഷാറിനെ കുടുക്കാന്‍ ബ്ലാങ്ക് ചെക്ക് പരാതിക്കാരനായ നാസില്‍ അബ്ദുല്ല പണം കൊടുത്ത് മറ്റാരുടേയോ കൈയില്‍നിന്ന് വാങ്ങിയതാണെന്ന് ധ്വനിപ്പിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. നാസില്‍, നാട്ടുകാരനായ കബീര്‍ എന്ന സുഹൃത്തിനയച്ച പന്ത്രണ്ടോളം ശബ്ദസന്ദേശങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.
തുഷാര്‍ നിരപരാധിയാണെന്ന് ഇതോടെ വ്യക്തമായതായി വെള്ളാപ്പള്ളി നടേശനും പറഞ്ഞു.