Sorry, you need to enable JavaScript to visit this website.

തുഷാര്‍ ചെക്ക് കേസ്: നാസിലിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക ആക്ഷേപം-video

അജ്മാന്‍-ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ നല്‍കിയ ക്രിമിനല്‍ കേസിനു പുറമെ സിവില്‍ കേസും ഫയല്‍ ചെയ്തതായി പരാതിക്കാരനായ  നാസില്‍ അബ്ദുല്ല സ്ഥിരീകരിച്ചു. ദുബായ് കോടതി സിവില്‍ കേസ്  ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. അജ്മാന്‍ കോടതിയിലാണ് ക്രിമിനല്‍ കേസ്.
തനിക്ക് പണം നല്‍കാനുണ്ടെന്ന കാര്യം അവര്‍ തന്നെ സമ്മതിക്കുന്നതാണെന്നും തുകയുടെ കാര്യത്തില്‍ മാത്രമാണ് തര്‍ക്കമെന്നും നാസില്‍ അബ്ദുല്ല പറയുന്നു.
കേസില്‍ നിന്ന് രക്ഷപ്പെടുന്നതിന് തുഷാര്‍ എല്ലാ ശ്രമവും നടത്തുന്നതിനിടെയാണ് നാസില്‍ അബ്ദുല്ല അഞ്ച് ലക്ഷം രൂപ നല്‍കിയാണ് വിവാദ ചെക്ക്  സ്വന്തമാക്കിയതെന്ന ശബ്ദ സന്ദേശം പുറത്തുവന്നത്. എന്നാല്‍ പണയം വെച്ച് പണം വാങ്ങിയ ആളില്‍നിന്ന് ചെക്ക് തിരികെ ലഭിക്കുന്ന കാര്യമാണ് വാട്‌സാപ് സന്ദേശത്തില്‍ പറഞ്ഞെതെന്ന് നാസില്‍ വിശദീകരിക്കുന്നു. ശബ്ദ സന്ദേശം പുറത്തുവന്നതിനു പിന്നാലെ നാസിലിനെ ആക്ഷേപിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം ശക്തമായി.
തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ നാസില്‍ അബ്ദുല്ല വളഞ്ഞ വഴി തേടിയെന്ന് സംശയിക്കുന്ന വാട്‌സാപ് സന്ദേശങ്ങളുടെ ശബ്ദരേഖകളാണ് പുറത്തുവന്നിരിക്കുന്നത്. തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ വേണ്ടി താന്‍ തയാറാക്കിയ പദ്ധതി വിശദീകരിച്ച് കബീര്‍ എന്നയാളോടാണു നാസില്‍ സഹായമഭ്യര്‍ഥിക്കുന്നത്.
നാസിലുമായുള്ള അഭിമുഖം ഉള്‍പ്പെടുത്തിയ ഏഷ്യാനെറ്റ് ഫെയ്‌സ് ബുക്ക് പേജില്‍ നാസിലിനെതിരെ നിരവധി കമന്റുകളാണ് വരുന്നത്. ഏഷ്യാനെറ്റ് അഭിമുഖം കാണാം.

 

Latest News