എ 320 നിയോ വിമാനം ഇനി കുവൈത്തിനും സ്വന്തം

കുവൈത്ത് സിറ്റി- കുവൈത്ത് എയര്‍വേയ്‌സിന്റെ വിമാനപ്പട്ടികയില്‍ എയര്‍ബസ് എ 320 നിയോ വിമാനം. ഇന്നലെ വൈകിട്ട് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം എത്തി. ടെര്‍മിനല്‍ നാലില്‍ എത്തിയ വിമാനത്തെ രാജകീയമായാണ് വരവേറ്റത്. നിര്‍മാതാക്കളായ എയര്‍ബസ് ജര്‍മനിയിലെ ഹംബര്‍ഗില്‍ ഒരുക്കിയ ചടങ്ങില്‍ വ്യാഴാഴ്ചയാണ് കുവൈത്ത് എയര്‍വേയ്‌സ് ജെയര്‍മാന്‍ യൂസഫ് അല്‍ ജാസിമിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയത്. കുവൈത്ത് വ്യോമയാന ഡയറക്ടറേറ്റ് മേധാവി യൂസഫ് അല്‍ ഫൗസാന്‍, എയര്‍ ബസ് മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ജനറല്‍ ഫുആദ് അല്‍ അത്താര്‍, ജര്‍മനിയിലെ കുവൈത്ത് സ്ഥാനപതി നജീബ് അല്‍ ബദര്‍ എന്നിവരും സന്നിഹിതരായിരുന്നു. കാസിമ എന്ന് പേരിട്ട വിമാനം കുവൈത്ത് എയര്‍വേയ്‌സിനുവേണ്ടി എയര്‍ബസില്‍ നിന്ന് വാങ്ങാന്‍ കരാര്‍ ആയിട്ടുള്ള 15 എ 320 നിയോ വിമാനങ്ങളില്‍ ആദ്യത്തേതാണ്.

 

Latest News