ക്രിക്കറ്റ് കളിക്കവേ ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു

ദുബായ്-  കണ്ണൂര്‍ തളിപ്പറമ്പ് പൂക്കോട്ടു കൊട്ടാരത്തിനടുത്തെ കുരുന്താഴ ഹൗസില്‍ ഷാമില്‍ (33) ക്രിക്കറ്റ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ  ഖിസൈസിലെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായിലെ സ്വകാര്യ കമ്പനിയില്‍ പ്രൊജക്ട് എന്‍ജിനീയറായ ഷാമിലിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
പിതാവ്: കൃഷ്ണന്‍. മാതാവ്: ഗീത. സഹോദരി: ഷൈമ. മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ 2.20നുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.  ഉച്ചയ്ക്ക് 12ന് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

 

Latest News