കൊല്ലം സ്വദേശി മസ്‌കത്തില്‍ നിര്യാതനായി

മസ്‌കത്ത്- ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം ഉളിയക്കോവില്‍ സ്വദേശി രജസ് കുമാര്‍ (44) ഒമാനില്‍ നിര്യാതനായി. ജോലി ചെയ്യുന്ന കടയില്‍ വെച്ച് തളര്‍ച്ച അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മുറിയിലേക്ക് പോയ രജസ് കുമാര്‍, തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് മറ്റൊരു ജോലിക്കാരന്‍ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പോലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ഷെറില്‍. മകള്‍: വൈഗ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

Latest News