Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ നിയമലംഘനത്തിന് നാനൂറോളം പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി- തൊഴില്‍ നിയമലംഘനത്തിന് ആറ് മാസത്തിനിടെ 398 പേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്തവരാണ് ഭൂരിഭാഗവും പിടിയിലായത്. ഗാര്‍ഹിക തൊഴില്‍ വിസയിലുള്ള 162 പേരും സ്വകാര്യ മേഖലയിലെ തൊഴില്‍ വിസയിലുള്ള 224 പേരും കുടുംബ വിസയിലുള്ള 12 പേരുമാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം മാത്രം 36 വിദേശികള്‍ പിടിയിലായിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ മാന്‍പവര്‍ അതോറിറ്റി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഉപഭോക്തൃ സാധനങ്ങള്‍ വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലിയില്‍ വ്യാപൃതരായിരുന്നു അവരെല്ലാം. സഫാത്തില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച മൂന്ന് തയ്യല്‍ കടകള്‍ വാണിജ്യ മന്ത്രാലയം പൂട്ടിച്ചു.

 

Latest News