ഇന്ത്യന്‍ സീനിയര്‍ വോളിബോള്‍ ടീം ദോഹയില്‍

ദോഹ- ഇരുപതാമത് ഏഷ്യന്‍ സീനിയര്‍ പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പരിശീലനത്തിന് ഇന്ത്യന്‍ സീനിയര്‍ വോളിബോള്‍ ടീം ദോഹയിലെത്തി. സെപ്റ്റംബര്‍ 13 മുതല്‍ 21 വരെ തെഹ്‌റാനിലാണ് ചാംപ്യന്‍ഷിപ്. 12 ദിവസത്തെ പരിശീലനത്തിനാണ് ദോഹയിലെത്തിയത്. ഖത്തര്‍ വോളിബോള്‍ അസോസിയേഷന്റെ ക്ഷണപ്രകാരമാണ് ദോഹയില്‍ പരിശീലനം.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ടീമിന് വോളിഖും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും ചേര്‍ന്ന് സ്വീകരണം നല്‍കി. ദോഹയിലെത്തിയ ആദ്യ ബാച്ചില്‍ കളിക്കാരും പരിശീലകരും ജീവനക്കാരും ഉള്‍പ്പെടെ 17 അംഗങ്ങളാണുള്ളത്. വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് വാസുദേവന്‍, സെക്രട്ടറി ജനറല്‍ രാമവതാര്‍ സിങ് ജാക്കര്‍, കളിക്കാരായ പ്രഭാകരന്‍, നവീന്‍ രാജ ജേക്കബ്ബ്, മനോജ് എന്നിവര്‍ വരും ദിവസങ്ങളില്‍ ദോഹയിലെത്തും.

 

Latest News