ജനാലകള്‍ തുറന്നിട്ട് സെക്‌സ് പാര്‍ട്ടി; ക്രിക്കറ്റ് താരം വോണ്‍ വിവാദത്തില്‍

ലണ്ടന്‍- കാമുകിക്കും മറ്റു രണ്ട് ലൈംഗിക തൊഴിലാളികള്‍ക്കുമൊപ്പം സെക്‌സ് പാര്‍ട്ടി നടത്തിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ വിവാദത്തില്‍.  ജനാലകള്‍ തുറന്നിട്ട് പാര്‍ട്ടി നടത്തിയത് അയല്‍ക്കാര്‍ക്ക് ശല്യമായതിനെ തുടര്‍ന്നാണ് വിവാദം. ലണ്ടനിലെ വോണിന്റെ വസതിയിലായിരുന്നു പാര്‍ട്ടി.  

വോണിന്റെ വീട്ടില്‍ നിന്നുള്ള ശബ്ദം കേട്ട് ഉറക്കം നഷ്ടപ്പെട്ടതായും മണിക്കൂറുകള്‍ക്ക് ശേഷം മൂന്ന് സ്ത്രീകള്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായും അയല്‍വാസികള്‍ പറയുന്നു. അതേസമയം വോണിന്റെ ഒപ്പമുണ്ടായിരുന്ന കാമുകിയുടെ പേര് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നേരത്തേയും ഓസീസ് താരം ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് സിമോണ്‍ കലഹാനുമായുള്ള വോണിന്റെ വിവാഹബന്ധം തകരുകയും ചെയ്തു. ബ്രിട്ടീഷ് നഴ്‌സിന് അശ്ലീല സന്ദേശമയച്ചതാണ് വോണിന്റെ പേരിലുയര്‍ന്ന ഒരു വിവാദം. പിന്നീട് വോണുമായി മൂന്നു മാസത്തെ ബന്ധമുണ്ടെന്ന് മെല്‍ബണില്‍ നിന്നുള്ള ഒരു ലൈംഗികത്തൊഴിലാളി വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് വിവാഹബന്ധം തകര്‍ന്നത്. 1995-ലാണ് വോണും സിമോണ്‍ കലഹാനും വിവാഹിതരായത്. 10 വര്‍ഷം നീണ്ടുനിന്ന ഈ ബന്ധം 2005-ല്‍ അവസാനിച്ചു.

 

 

Latest News